SignIn
Kerala Kaumudi Online
Friday, 18 September 2026 5.50 AM IST

ഓപ്പൺഫോറം സംഘടിപ്പിച്ചു

sathi
ബേപ്പൂർ പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സാഹിത്യകാരൻ എം.നന്ദകുമാർ അക്ഷരദീപം തെളിയിക്കുന്നു.

ബേപ്പൂർ: ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി വായന പ്രോത്സാഹിപ്പിക്കുന്നതിനായി ബേപ്പൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം' എന്ന വിഷയത്തിൽ ഓപ്പൺഫോറം സംഘടിപ്പിച്ചു. സാഹിത്യകാരൻ എം.നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ​'കരമാസോവ് സഹോദരന്മാർ' എന്ന ലോകോത്തര കൃതി അദ്ദേഹം അവതരിപ്പിച്ചു. ​തുടർന്ന് നടന്ന ചർച്ചയിൽ ​പി.എൻ. പ്രകാശൻ, ​ഡോ.ശ്രീന ശ്രീയേഷ്, ​വി.എൻ. ചന്ദ്രമോഹൻ, ​പി. ജയചന്ദ്രൻ, ​വിജയകുമാർ രാരോത്ത്, ​എം. രാജഗോപാൽ, ​പി.എൻ. പ്രേമരാജ്, ​ടി. മുരളീധരൻ എന്നിവർ അവരെ സ്വാധീനിച്ച പുസ്തകങ്ങളെപ്പറ്റി സംസാരിച്ചു. ​എം.രാജഗോപാൽ മോഡറേറ്ററായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി ലൈബ്രറി പരിസരത്ത് പതാകയുയർത്തലും അക്ഷരദീപം തെളിയിക്കലും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL