ബാലുശ്ശേരി: ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അറിവരങ്ങ് സാഹിത്യക്വിസ് ജി.വി. എച്ച്. എസ്. എസ്. എസ് ബാലുശ്ശേരി, ബാലുശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടന്നു. കോഴിക്കോട് ഡയറ്റ് ഫാക്കൽറ്റി ശ്രീലാൽ മഞ്ഞപ്പാലം ഉദ്ഘാടനം ചെയ്തു. ജി.ജി എച്ച്. എസ്. എസ്. പ്രധാനദ്ധ്യാപിക പി ഷൈമ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ഉപജില്ലാ കോ ഓർഡിനേറ്റർ രാഹുൽ എം, രാമകൃഷ്ണൻ മുണ്ടക്കര,ഷൈജു കെ, അഞ്ജലി കെ കെ, സിമിത, ഷൗക്കത്ത് പി, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ഉപഹാരം മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രഘുനാഥൻ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |