SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

നിവേദനം നൽകി

news-
കെ എം അഭിജിത്തിന്ന് നിവേദനം നൽകുന്നു.

കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിലെ തിരൂർ, മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് പരിസരത്തെ ജനവാസ കേന്ദ്രം, കാവിലും പാറ മലയോര മേഖലയിലെ ജനവാസകേന്ദ്രങ്ങൾ ഉൾപെടെയുള്ള പ്രദേശങ്ങൾ ഇ.എസ്.എ. പരിധിയിൽ നിന്നും ഒഴിവാക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപെട്ട് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം അഭിജിത്ത് എം.എൽ.എക്ക് നിവേദനം നൽകി. പ്രസിഡന്റ് ജമാൽ കോരങ്കോട്ട്, കെപിസിസി അംഗം കെ.ടി ജയിംസ്, കെ കൃഷ്ണൻ, ബീന ആലക്കൽ, സനൽ വക്കത്ത്, കോവുമ്മൽ അമ്മദ്, ജോൺസൺ പുഞ്ചവള്ളി, ഫിറോസ് കോരം കോട്ട്, കക്കട്ടിൽ ശ്രീധരൻ, പി.പി.കെ നവാസ്, വിജയൻ വക്കത്ത്, ശ്രീനിവസൻ എന്നിവർ സന്നിഹിതരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL