കൊടുവള്ളി: കച്ചേരിമുക്ക് അനുഗ്രഹ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസ് പരിസരത്ത് സ്ഥാപിച്ച ഒതയോത്ത് മൊയ്‌തീൻ സ്മാരക അനുഗ്രഹ കുടിവെള്ള പദ്ധതി പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരകുന്നുമ്മൽ സുരേഷ്ബാബു ചികിത്സാ ധനസഹായത്തിലേക്ക് അനുഗ്രഹ പ്രവർത്തകർ സമാഹരിച്ച തുകയും ചികിത്സാ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി. വില്ലജ് ഓഫിസ് പരിസരത്ത് അനുഗ്രഹ സ്ഥാപിച്ച ഇരിപ്പിടങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്തു.
എം.വി. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളെ അനുമോദിച്ചു. നിഷാദ് കോരോത്ത്, കബീർ ചെലക്കാട്ടിൽ,
ഹൈറുന്നിസ അൻവർ, ഹഫ്സത് പുറായിൽ, പങ്കജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |