താമരശ്ശേരി: കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ റബർ പുനർ നടീലിനായുള്ള കർഷകർക്ക് പരിശീലനവും രജിസ്ട്രേഷനും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രവർത്തനങ്ങൾ മാതൃകാപരമായ വഴികാട്ടിയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. എളേറ്റിൽ വലിയപറമ്പിൽ റബർ ഉത്പാദക സംഘം പ്രസിഡന്റ് എൻ.ജെ.ജോർജ്ജ് അദ്ധ്യക്ഷനായി. കേര പദ്ധതിയെക്കുറിച്ച് കേര പ്രൊജക്റ്റ് ഡെപ്യൂട്ടി റീജ്യണൽ പ്രൊജക്റ്റ് ഡയറക്ടർ (നോർത്ത്) ഷീന വിശദീകരിച്ചു. സി.ശോഭന, മജോഷ് ജോസ് എന്നിവർ പ്രസംഗിച്ചു. കേര പുനർ നടീൽ പദ്ധതിയെക്കുറിച്ച് പി.പി.ഗംഗാധരനും പുനർ നടീലിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു ജിബിൻ ജോൺസണും ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |