SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

മിഠായി പദ്ധതി; വിശദമായ പരിചരണ പദ്ധതിരേഖ തയ്യാർ പ്രതീക്ഷയോടെ കുഞ്ഞുങ്ങൾ

jjuyh
മിഠായി പദ്ധതി

കോഴിക്കോട്: ടെെപ്പ് വൺ പ്രമേഹ ബാധിതരായയവർ‌ക്ക് വിദഗ്ദ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ വിശദമായ പരിചരണ പദ്ധതി രേഖ തയ്യാറായതോടെ പ്രതീക്ഷയിൽ കുഞ്ഞുങ്ങൾ. ഇൻസുലിനും പരിശോധനാ സംവിധാനങ്ങളുമടക്കം ഇനി ചികിത്സ മുടങ്ങാതെ ലഭിക്കും. ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി കേരള തയ്യാറാക്കിയ 'കേരള സമഗ്ര ടൈപ്പ് വൺ ഡയബറ്റിസ് പരിചരണ പദ്ധതിരേഖ' കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി കെ. മുരളീധരന് സമർപ്പിച്ചത്. ചികിത്സയ്ക്കൊപ്പം ഇൻസുലിൻ, സി.ജി.എം. സാങ്കേതികവിദ്യ, ഇൻസുലിൻ പമ്പ്, ഇൻഷ്വറൻസ്, സാമ്പത്തിക സഹായം, സ്കൂൾ സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സമഗ്ര സംവിധാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം തയ്യാറാക്കിയ പദ്ധതിയുടെ വിശദമായ പ്രൊപ്പോസലാണ് അദ്ദേഹത്തിന് സമർപ്പിച്ചത്. ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ചികിത്സയും പരിചരണവും ഉറപ്പാക്കുക, കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

നിർദ്ദേശങ്ങൾ

എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​പ്ര​ത്യേ​ക​ ​ടൈ​പ്പ് ​വ​ൺ​ ​ഡ​യ​ബ​റ്റി​സ് ​ക്ലി​നി​ക്കു​ക​ൾ​ ​സ്ഥാ​പി​ക്കു​ക​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​റാ​പ്പി​ഡ് ​അ​ന​ലോ​ഗ് ​ഇ​ൻ​സു​ലി​ൻ​ ​ല​ഭ്യ​മാ​ക്കു​ക​ ​തു​ട​ർ​ച്ച​യാ​യി​ ​ഗ്ലൂ​ക്കോ​സ് ​നി​രീ​ക്ഷി​ക്കു​ന്ന​ ​സി.​ജി.​എം.​ ​സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​ഇ​ൻ​സു​ലി​ൻ​ ​പ​മ്പും​ ​സൗ​ജ​ന്യ​മാ​യോ​ ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ലോ​ ​ല​ഭ്യ​മാ​ക്കു​ക​ ​തു​ട​ങ്ങി​യ​ ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ​പ​ദ്ധ​തി​യി​ലു​ള്ള​ത്.​ ​ചി​കി​ത്സ​യും​ ​അ​ടി​യ​ന്ത​ര​ ​ആ​ശു​പ​ത്രി​ ​പ്ര​വേ​ശ​ന​വും​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​രി​ധി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക,​ ​രോ​ഗി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ര​ജി​സ്ട്രി​ ​ത​യ്യാ​റാ​ക്കു​ക,​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​തി​രി​ച്ച​റി​യാ​ൻ​ ​പ്ര​ത്യേ​ക​ ​കാ​ർ​ഡ് ​ന​ൽ​കു​ക​ ​തു​ട​ങ്ങി​യ​വ​യും​ ​നി​ർ​ദേ​ശി​ക്കു​ന്നു.​ 18​ ​വ​യ​സ്സ് ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ ​മു​തി​ർ​ന്ന​വ​രു​ടെ​ ​ഡ​യ​ബ​റ്റോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​ചി​കി​ത്സ​ ​മു​ട​ങ്ങാ​തെ​ ​മാ​റു​ന്ന​തി​നു​ള്ള​ ​സം​വി​ധാ​ന​വും​ ​പ​ദ്ധ​തി​യി​ലു​ണ്ട്. ടൈ​പ്പ് ​വ​ൺ​ ​പ്ര​മേ​ഹ​ബാ​ധി​ത​രാ​യ​ ​കു​ട്ടി​ക​ൾ​ക്ക് ​സ്കൂ​ളു​ക​ളി​ൽ​ ​പ്ര​ത്യേ​ക​ ​ഡ​യ​ബ​റ്റി​സ് ​സു​ര​ക്ഷാ​ന​യം​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നും​ ​പ​ദ്ധ​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​ ​

‘മിഠായി’ മുടങ്ങിയതോടെ ദുരിതം

പുതിയ പദ്ധതിയിൽ പ്രതീക്ഷയുണ്ടെങ്കിലും നിലവിൽ ചികിത്സാ സഹായം മുടങ്ങിയതിന്റെ പ്രയാസത്തിലാണ് നിരവധി കുടുംബങ്ങൾ. ടൈപ്പ് വൺ പ്രമേഹബാധിത കുട്ടികൾക്ക് ആശ്വാസമായിരുന്ന ‘മിഠായി’ പദ്ധതി നിലച്ചിട്ട് നാല് മാസത്തോളമായി. സൗജന്യമായി ലഭിച്ചിരുന്ന ഇൻസുലിനും രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്ന സ്ട്രിപ്പുകളുമടക്കം ലഭിക്കാതായതോടെ കുടുംബങ്ങൾ സ്വന്തം നിലയിൽ ചെലവ് കണ്ടെത്തുകയാണ്. ജില്ലയിൽ മാത്രം 200 കുട്ടികൾ ടൈപ്പ് വൺ പ്രമേഹബാധിതരുണ്ട്.

2018ൽ ആരംഭിച്ച ‘മിഠായി’ പദ്ധതിയിൽ രണ്ടായിരത്തിലേറെ പേർ ഗുണഭോക്താക്കളായിരുന്നു. മുടങ്ങിയ സഹായത്തിന് പകരം ചികിത്സയുടെ മുഴുവൻ ഘട്ടങ്ങളും ഉൾക്കൊള്ളുന്ന പുതിയ പരിചരണ പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും കുടുംബങ്ങളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL