SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

വന്യജീവി ആക്രമണം: നഷ്ടപരിഹാരം വർദ്ധിപ്പിച്ചേയ്ക്കും

animlllll
വന്യജീവി ആക്രമണം

മലയോര കർഷകർക്കും ആശ്വാസമാകും

കോഴിക്കോട്: വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന നഷ്ടപരിഹാര തുക ഗണ്യമായി വർദ്ധിപ്പിക്കാൻ സാദ്ധ്യത. 29ന് കോഴിക്കോട് തിരുവമ്പാടിയിൽ ചേരുന്ന വന്യജീവി ശല്യവുമായി ബന്ധപ്പെട്ട കോൺക്ളേവിന് ശേഷമായിരിക്കുമിത്.

കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പരമാവധി 21 ലക്ഷം വരെ തുക ഉയർത്തുമെന്നാണ് വിവരം. നിലവിൽ 14 ലക്ഷമാണ്. പരിക്കേറ്റവർക്കുള്ള ധനസഹായത്തിലും വർദ്ധനവുണ്ടായേക്കും. ചികിത്സാ സഹായവും വർദ്ധിപ്പിക്കും. കർഷകർ, കേരള വന ഗവേഷണ കേന്ദ്രം, കാർഷിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരും സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും വർദ്ധന. നഷ്ടപരിഹാര തുക ഉയർത്തുമെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആന, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ നിലവിൽ 14 ലക്ഷമാണ് നഷ്ടപരിഹാരം. ഇതിൽ 10 ലക്ഷം സംസ്ഥാന സർക്കാരും നാല് ലക്ഷം ദുരന്ത നിവാരണ അതോറിറ്റിയുമാണ് (കെ.എസ്.ഡി.എം.എ) നൽകുക. കെ.എസ്.ഡി.എം.എ നൽകുന്ന തുക വർദ്ധിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടില്ലെന്ന് കർഷക സംഘടനകൾ പറയുന്നു. വിലങ്ങാട് വായാട് കോടതി ജീവനക്കാരനായ സുനിൽ കഴിഞ്ഞ മാസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാര തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹം സംസ്കരിക്കുന്നത് വെെകിപ്പിച്ച് പ്രതിഷേധിച്ചിരുന്നു. ജില്ലയിൽ പത്തോളം പഞ്ചായത്തുകൾ വന്യമൃഗ ആക്രമണ ഭീഷണിയിലാണ്. പന്നി, ആന, കാട്ടുപോത്ത് അടക്കമുള്ളവയുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

ജില്ലയിൽ വന്യജീവി ശല്യം രൂക്ഷമായ പഞ്ചായത്തുകൾ

ചക്കിട്ടപ്പാറ, ചെമ്പനോട, കട്ടിപ്പാറ, കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, കാവിലുമ്പാറ, തിനൂർ

നിലവിൽ നഷ്ടപരിഹാരത്തുക

ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ - 14 ലക്ഷം

അംഗവെെകല്യമുണ്ടായാൽ - 2 ലക്ഷം

പരിക്കേറ്റവർക്ക് ചികിത്സാ ചെലവ് - 1 ലക്ഷം വരെ

വസ്തുവകകൾ നശിപ്പിച്ചാൽ - 1 ലക്ഷം വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL