മുക്കം: ഒരിടവേളയ്ക്ക് ശേഷം ഇരുവഞ്ഞിപ്പുഴയിൽ നീർനായയുടെ കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക.
നിരവധിപേരെ ബാധിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഇരുവഞ്ഞിക്കൂട്ടായ്മ ഭാരവാഹികൾ സി.കെ. കാസിം എം.എൽ.എയ്ക്ക് നിവേദനം നൽകി. എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി.കെ.സി മുഹമ്മദ്, കൺവീനർ
കെ.ടി.എ നാസർ, ജോ.കൺവീനർ എൻ.ശശികുമാർ, നടുക്കണ്ടി അബൂബക്കർ, കെ അബ്ദുറഹ്മാൻ, സുന്ദരൻ ചാലിൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. തിരുവമ്പാടിയിൽ നടക്കുന്ന കോൺക്ലേവിൽ വിഷയം അവതരിപ്പിക്കാൻ അവസരം നൽകാമെന്ന് എം.എൽ.എ ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |