കോഴിക്കോട്: സാമൂഹിക പ്രസ്ഥാനമായി പ്രവർത്തനമാരംഭിച്ച മിഷിന്റെ നേതൃത്വത്തിൽ ഹാർമണി ഫെസ്റ്റ് നാളെ മുതൽ ആരംഭിക്കും. രാവിലെ 10.30 ന് സി.എസ്.ഐ കത്തീഡ്രൽ ഹാളിൽ നടക്കുന്ന ഫോട്ടോ എക്‌സിബിഷനും വീഡിയോ പ്രദർശനവും മേയർ ഒ. സദാശിവൻ ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് മൂന്നിന് ഹാർമണി ഫെസ്റ്റിന്റ ഉദ്ഘാടനം ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിക്കും. 26ന് രാവിലെ 10ന് 'മതവും മാനവികതയും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. സമാപനസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ മിഷ് പ്രസിഡന്റ് പി.വി ചന്ദ്രൻ, സി.ഇ ചാക്കുണ്ണി, മുസ്തഫ മുഹമ്മദ്, ഡോ.കെ .മൊയ്തു, പുത്തൂർമഠം ചന്ദ്രൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |