കൊയിലാണ്ടി: തണൽ കൊയിലാണ്ടിയുടെ പ്രവർത്തനങ്ങൾക്ക് ജനകീയ ഫണ്ട് സമാഹരണത്തിന് തണൽ ചായ സംഘടിപ്പിക്കുന്നു.
പെരുവട്ടൂർ മേഖല ചായയ്ക്ക് 101 അംഗ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ നഗരസഭ കൗൺസിലർമാരായ എ.കെ. രമേശൻ, ദിനേശൻ പുളികുളത്തിൽ, അബ്ദുൽ കാദർ, തണൽ ഭാരവാഹികളായ നൂറുദ്ധീൻ, ഷൈജു കെ.കെ, അഷ്‌റഫ് , ജിഷ പുതിയേടത്, അൻസാർ കൊല്ലം,
സുധാകരൻ , രാജൻ കണ്ടത്താനാരി, ജാഫർ ദാരിമി പ്രസംഗിച്ചു. ഭാരവാഹികൾ: അഡ്വ.കെ സത്യൻ (മുഖ്യ രക്ഷാധികാരി),
ദിനേശൻ പുളിങ്കുളത്തിൽ (ചെയർമാൻ), ജിഷ പി (ആക്ടിംഗ് ചെയർമാൻ),അബ്ദുൽകാദർ (കൺവീനർ ), ഷൈജു കെ.കെ(ആക്ടിംഗ് കൺവീനർ ) എ. കെ രമേശൻ (ട്രഷറർ ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |