SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

മഹാത്മാഗാന്ധി ഫോട്ടോ പ്രദർശനം

vasisht
മഹാത്മാഗാന്ധി ഫോട്ടോ പ്രദർശനം

കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റും ഗാന്ധി പീസ് ഫൗണ്ടേഷനും സംയുക്തമായി ബി.ഇ.എം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ മഹാത്മാഗാന്ധിയെ കുറിച്ചുള്ള ചിത്രപ്രദർശനം 'ഗ്ലിംപ്‌സെസ് ഓഫ് മഹാത്മാ' സംഘടിപ്പിച്ചു. മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ലയൺസ് ക്ലബ് ഈസ്റ്റ് പ്രസിഡന്റ് ലയൺ സി സജീഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ലയൺ ടൈറ്റസ് തോമസ് മുഖ്യാതിഥിയായി. പ്രധാനാദ്ധ്യാപിക ജെസി ജോസഫ്, ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡന്റ് ടി.ബാലകൃഷ്ണൻ, ലയൺസ് സംഘടനാ ഭാരവാഹികളായ പി.എസ്.സൂരജ്, ലയൺ വത്സലാ ഗോപിനാഥ്, ഐപ്പ് തോമസ്, ഇ.അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു. ശ്രീകാന്ത് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL