മടവൂർ : സംസ്ഥാന സർക്കാറിന്റെ ലഹരിക്കെതിരായ തൂഫാൻ തദ്ദേശം മടവൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം പൊലീസ് എസ്.ഐ മനോജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബാഡ്ജ് വിതരണവും നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോഷ്മ സുർജിത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്‌സത്ത് സുബി, സക്കീന മുഹമ്മദ്, സാലിഹ ഇബ്രാഹിം, പി. അസ്ഹറുദ്ദീൻ, ലസിത സജീവൻ, എൻ.പി. സാദിഖ്, സി.ഡി.എസ് ചെയർപേഴ്സൺ ഫാത്തിമ മുഹമ്മദ്, വി.സി. റിയാസ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് പൂളക്കോട്ട് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |