SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

പ്രവാസി മലയാളികളുടെ ക്ഷേമം: യോഗം ആറിന് 

pravasi
പ്രവാസി

കോഴിക്കോട്: കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗം ആറിന് രാവിലെ 10.30ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ജില്ലയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും സമിതി ചർച്ച നടത്തി പരാതികൾ സ്വീകരിക്കുകയും കേരളീയ പ്രവാസികാര്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കേരള പ്രവാസി വെൽഫെയർ ബോർഡ്, നോർക്ക റൂട്‌സ് എന്നിവ മുഖേന ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യുകയും ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾക്കും വ്യക്തികൾക്കും യോഗത്തിൽ പരാതികൾ സമർപ്പിക്കാം. ഫോൺ : 0471 2512063, 0471 2512600.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL