കോഴിക്കോട്: അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കുണ്ടൂപ്പറമ്പ് മാതൃകാ സായംപ്രഭാ ഹോമിൽ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി.എസ്. ഷിംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത അരുൺ, കൗൺസിലർമാരായ പി. ബിജുലാൽ, എം.എം. ലത, ഇ. ഷൈനി, ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി എന്നിവർ പ്രസംഗിച്ചു. പകൽവീട് കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ കെ.കെ. സരോജിനി, കല്യാണി എന്നിവർ ചേർന്ന് പതാക ഉയർത്തി. 81കാരനായ പി. ഭാസ്കരൻ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ചടങ്ങിൽ ഓൺലൈനായി മുഖ്യമന്ത്രിയുമായി സംവദിച്ചു. വയോജനങ്ങളുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ, തിരുവാതിര, സംഘനൃത്തം, ഗാനമേള എന്നിവയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |