രാമനാട്ടുകര: സമാധാനത്തിന്റെ സന്ദേശവുമായി ഒരു മാസത്തിലേറെ നീണ്ട ബുള്ളറ്റ് യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് വൈസ് പ്രസിഡന്റ് ടി. മമ്മദ് കോയക്ക് സ്വീകരണം നൽകി. ഹിമാലയം ഉൾപ്പെടെയുള്ള ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ഏകദേശം 8,000 കിലോമീറ്റർ ബുള്ളറ്റിൽ സഞ്ചരിച്ചാണ് മമ്മദ് കോയ തിരിച്ചെത്തിയത്. രാമനാട്ടുകര നഗരസഭ ചെയർപേഴ്‌സൺ കല്ലട മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി. എം. അജ്മൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലീം രാമനാട്ടുകര ടി. മമ്മദ് കോയയെ ഹാരമണിയിച്ച് ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ. പി. നാസർ, സജ്‌ന റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |