SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

വയോജനങ്ങൾക്ക് സിനിമാപ്രദർശനം

ulkhadanam-
അന്താരാഷ്ട്ര വയോജന ദിനത്തിൽ മുക്കം നഗരസഭയൊരുക്കിയ പ്രത്യേക സിനിമാപ്രദർശനത്തിൽ നിന്ന് പ്രദർശനോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി നിർവഹിക്കുന്നു

മുക്കം: അന്താരാഷ്ട്ര വയോജനദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് സിനിമ പ്രദർശനം ഒരുക്കി മുക്കം നഗരസഭ. മുക്കം പി.സി.ടാക്കീസിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്. മുന്നൂറോളം വയോജനങ്ങൾ സിനിമാപ്രദർശനം കാണാനെത്തി. പ്രശസ്ത നടി ഉണ്ണിമായ നാലപ്പാട്ട് വയോജനങ്ങൾക്കൊപ്പം മുഖ്യാതിഥിയായി സിനിമ കാണാനെത്തി. നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു.കെ. പി സ്വാ​ഗതം പറഞ്ഞു. അബ്ദുൾ അസീസ് വാർപ്പിൽ, ഭാവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, സുസ്മിത, കരണങ്ങാട്ട് ഭാസ്കരൻ, കെ. ബാലൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL