, പിണറായി നിരീക്ഷകനാവും
കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം കോഴിക്കോട്ടെ പാർട്ടിയിൽ അടിമുടി തിരുത്തലുമായി സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി ആറ്, എഴ് തിയതികളിൽ. പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ നിരീക്ഷണത്തിലാവും രണ്ടു ദിവസത്തെ യോഗം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി തുടങ്ങിയവർ പങ്കെടുക്കും. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിന്റെ ഭാഗമായ എ.കെ.ജി ഓഡിറ്റോറിയത്തിലാണ് കമ്മിറ്റി ചേരുക. കോഴിക്കോട് ജില്ലയിൽ പാർട്ടിക്കുണ്ടായ വീഴ്ചകൾ, കൊഴിഞ്ഞുപോക്ക്, ജില്ലാപഞ്ചായത്തടക്കം നഷ്ടമായത്, ആർ.എം.പി.ഐ അടക്കം ഉയർത്തുന്ന വെല്ലുവിളകൾ, നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കൽ തുടങ്ങിയവയെല്ലാം ചർച്ചയാവും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ 13ൽ 12 മണ്ഡലങ്ങളും ഇടതുപക്ഷത്തിയിരുന്നു. 2026ൽ ബേപ്പൂരിൽ പി.എ മുഹമ്മദ്‌റിയാസിന്റെ വിജയമൊഴിച്ചാൽ ബാക്കി എല്ലാ സീറ്റുകളും നഷ്ടമായി. കുത്തകയാക്കി വച്ചിരുന്ന കോഴിക്കോട് നോർത്തും കൊയിലാണ്ടിയും പേരാമ്പ്രയും തിരുവമ്പാടിയും നഷ്ടമായത് വലിയ ക്ഷീണമായി. സി.പി.എമ്മിന് ജില്ലയിൽ ആഴത്തിൽ വേരുകളുള്ള വടകരയിൽ കഴിഞ്ഞ രണ്ടുതവണ ആർ.എം.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയുടെ വിജയം രാഷ്ട്രീയപരമായി വലിയ പോരായ്മയായിട്ടാണ് പാർട്ടി കാണുന്നത്. കോഴിക്കോട്ടെ വിപുലീകൃത ജില്ലാ കമ്മിറ്റിയോടെ ജില്ലയിൽ പാർട്ടിയിൽ നിന്ന് അകന്നുപോയവരെ തിരികെ എത്തിക്കുകയെന്ന വലിയ ഉത്തരവാദിത്വം കൂടിയുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ശേഷം ചേരുന്ന വിപുലീകൃത ഏരിയ-ലോക്കൽ കമ്മിറ്റികളിലൂടെയാവും ജില്ലയിൽ നിന്നുള്ള തീരുമാനം നടപ്പാക്കൽ. സോഷ്യൽ മീഡിയകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ പാർട്ടി പരിപാടികളിലേക്ക് അണികളെ എത്തിക്കുകയും നാട്ടിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് അവരുടെ പിന്തുണ ഉണ്ടാക്കിയെടുക്കുകയും പ്രധാനമാണ്.
കുറ്റിച്ചിറ ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച് ജയിക്കുകയും നിലവിൽ പേരാമ്പ്ര എം.എൽ.എയുമായ ഫാത്തിമ തഹ് ലിയയ്ക്ക് കിട്ടിയ 2273 വോട്ടിന്റെ ഭൂരിപക്ഷം 436ലേക്ക് കുറക്കാൻ കഴിഞ്ഞത് വലിയ അത്മവിശ്വാസം സി.പി.എം.ക്യാമ്പുകളിലുണ്ടാക്കിയിട്ടുണ്ട്.
തിരുത്തി മുന്നോട്ടുപോകും
എം.മെഹ്ബൂബ് (സി.പി.എം ജില്ലാ സെക്രട്ടറി)
കോഴിക്കോട് നടന്ന മൂന്നു ദിവസത്തെ വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ ആവേശത്തിലാണ് ജില്ലയിലെ പാർട്ടിയും. വീഴ്ചകളുണ്ടായതെല്ലാം തിരുത്തി മുന്നോട്ടുപോകും. നഷ്ടപ്പെട്ട നിയമസഭാ മണ്ഡലങ്ങളും ലോക്സഭാ മണ്ഡലങ്ങളും തിരിച്ചുപിടിക്കും. ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും വലിയ മുന്നേറ്റമുണ്ടാവും. താഴെത്തട്ടിലുള്ള പാർട്ടി അംഗങ്ങളിലേക്ക് വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എത്തിക്കുകയും അത് നടപ്പിലാക്കുകയുമാണ് പ്രധാന ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |