കൽപ്പറ്റ: അന്തരാഷ്ട്ര കാപ്പി ദിനത്തിൽ കാപ്പിക്കൊപ്പം കാപ്പി ബിസ്‌ക്കറ്റും. തൃക്കൈപ്പറ്റയിലെ കർഷക സംരംഭമായ ബാസ അഗ്രോ ഫുഡ്സാണ് കാപ്പി ബിസ്‌ക്കറ്റ് കാപ്പി ദിനാഘോഷത്തിൽ വിതരണം ചെയ്തത്. കാപ്പിയുടെ രുചിയുടെ കൃത്യമായ ചേരുവകളാൽ നിർമിച്ച ബിസ്‌ക്കറ്റിൽ കൃതിമ നിറങ്ങളോ, മൈദയോ ചേർത്തിട്ടില്ലെന്ന് ബാസ അഗ്രോ ഫുഡ്സ് ഉടമകളായ എം.ബാബുരാജും മോഹന ചന്ദ്രൻ ഉണ്ണിത്താനും എ.ബി.വിനോദനും പറഞ്ഞു. കാപ്പിയുടെ പറുദീസയായ വയനാട്ടിൽ മൂല്യ വർദ്ധിത ഉത്പന്ന ശ്രേണിയിൽ കാപ്പി ബിസ്‌ക്കറ്റ് ഒന്നാമതായി ഉണ്ടെന്നത് അഭിമാനകരമാണെന്ന് സംഘാടകർ പറഞ്ഞു.
കാപ്പിയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളടക്കമുള്ള പത്ത് വർഷ പദ്ധതികളുടെ ആസൂത്രണമായി കൂടിയാണ് കോഫി ബോർഡും കൃഷി വകുപ്പും വ്യവസായ വകുപ്പും കേര പദ്ധതിയും, കോഫി ഗ്രോവേഴ്സ് അസോസിയേഷനും സംയുക്തമായി അന്തരാഷ്ട്ര കാപ്പി ദിനത്തിൽ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കാപ്പി ദിനാഘോഷം നടത്തിയത്. കൃഷി മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |