കോഴിക്കോട്: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ കാര്യാലയത്തിൽ സൗജന്യ ലീഗൽ എയ്ഡ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ഡോ .എസ് ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് മധു , ജില്ലാ നിയമ സേവന അതോറിറ്റി സിക്രട്ടറി ആൻഡ് സിവിൽ ജഡ്ജ് എം സി ബിജു , താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി പ്രദീപ് ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. നിയമ സഹായം തികച്ചും സൗജന്യമാണ്. നിയമ സഹായം ആവശ്യമുള്ളവർക്ക് ലീഗൽ ക്ലിനിക്കിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |