SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 PM IST

കലാസന്ധ്യ സംഘടിപ്പിച്ചു

ulkhadanam-
കലാസന്ധ്യ സി.കെ. കാസിം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: വിജയദശമി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരമുഴി പൊതുജന വായനശാലയിൽ പ്രാദേശിക കലാകാരന്മാരെ പങ്കെടുപ്പിച്ച് കലാസന്ധ്യ നടത്തി. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി. കെ .കാസിം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച എ.എസ്.ഐ. കെ.സ്വപ്നയെ ചടങ്ങിൽ ആദരിച്ചു. ടി.സുനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത്, മൂന്നാം ഡിവിഷൻ കൗൺസിലർ ജിജി ജയരാജ്, വായനശാല താലൂക്ക് കൗൺസിലർ സജിമുക്കം, പി.വി. പ്രദീപ് കുമാർ, സി.കെ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. കെ.ഗോകുലൻ സ്വാഗതവും വായനശാല സെക്രട്ടറി വി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL