പയ്യോളി: ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള വടകര ഡിവിഷൻ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എൻ.കെ ശശി അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി വി.കെ ശശീന്ദ്രൻ, ജില്ലാ പ്രസിഡന്റ് പീറ്റർകുട്ടി, ജില്ലാ സെക്രട്ടറി സതീഷ് കുമാർ, ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി.ഗിരീഷ് കുമാർ, കെ.എം ജയപ്രകാശ് പ്രസംഗിച്ചു. ഡിവിഷൻ സെക്രട്ടറി എം.ടി ബിജു സ്വാഗതം പറഞ്ഞു. ഡിവിഷൻ ഭാരവാഹികളായി എൻ.കെ ശശി (പ്രസിഡന്റ്), എം.ടി ബിജു (സെക്രട്ടറി), ലിജീഷ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |