SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

വയലട ഏറെ സാദ്ധ്യതകളുള്ള ടൂറിസ്റ്റ് കേന്ദ്രം: വി.ടി.സൂരജ് എം.എൽ.എ

sooraj
കേരളകൗമുദി സംഘടിപ്പിച്ച പനങ്ങാട് പഞ്ചായത്ത് ടൂറിസം വികസന സെമിനാർ ബാലുശ്ശേരി എം.എൽ.എ വി.ടി.സൂരജ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ടൂറിസംമേഖലയിൽ ഏറെ സാദ്ധ്യതകളുള്ള സ്ഥലമാണ് വയലടയെന്ന് വി.ടി. സൂരജ് എം.എൽ.എ. ഈ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാൽ വയലടയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിത നിലവാരത്തെ ഉയർച്ചയിലെത്തിക്കുമെന്ന തിരിച്ചറിവ് നമുക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി

പനങ്ങാട് പഞ്ചായത്ത് ടൂറിസം വികസന സെമിനാർ ബാലുശ്ശേരി അറപ്പീടിക മറീന പാർട്ടി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയലടയുടെ ടൂറിസ്റ്റ് സ്വപ്നങ്ങളും സാദ്ധ്യതകളും പങ്കുവയ്ക്കപ്പെടാൻ കേരള കൗമുദി സംഘടിപ്പിച്ച ഈ സെമിനാറിന് സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എൻ. രാജീവ്, വാർഡ് മെമ്പർ ശോഭന കൊട്ടക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. മലബാർ ടൂറിസം കൗൺസിൽ ഫൗണ്ടർ ആൻഡ് സ്റ്റോറി ടെല്ലർ ഹെറിറ്റേജ് പാസ്റ്റ് സെക്രട്ടറി രാജീവ് രാഘവൻ ക്ലാസെടുത്തു. സെമിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് കെ.എൻ. സുരേഷ് കുമാർ സ്വാഗതവും ലേഖകൻ ജയപ്രകാശ് തേനാക്കുഴി നന്ദിയും പറഞ്ഞു.

വിവിധമേഖലകളിൽ കഴിവ് തെളിയിച്ച വയലട വ്യൂ പോയന്റ് റിസോർട്ട് മാനേജിംഗ് ഡയറക്ടർമാരായ സുധീഷ്.കെ, അമിത് സദാനന്ദൻ, കൃഷ്‌ണകുമാർ, സുമിത്ത് അശോക്, തലയാട് ഇസ്‌റ ഹോസ്‌പിറ്റൽ സി.ഇ.ഒ ഫൈസൽ, എച്ച്. ഒ.ഡി ഹസീന, പ്രിലൈൻസ് ഏജൻസീസ് മാനേജിംഗ് ഡയറക്ടർ കെ.എൽ. ജോസ് കടമലയ്ക്ക് വേണ്ടി പേരാമ്പ്ര ബ്രാഞ്ച് മാനേജർ സതീഷ് കുമാർ, അറഫി ഡേറ്റ്സ് ആൻഡ് നട്സിനു വേണ്ടി മുഹമ്മദ് അനസ് എന്നിവർ കേരളകൗമുദിയുടെ ഉപഹാരം വി.ടി.സൂരജ് എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL