SignIn
Kerala Kaumudi Online
Sunday, 01 November 2026 5.56 AM IST

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

news-
കുറ്റ്യാടിയിൽ ഹോപ്പിൻ്റെ നേതൃത്വത്തിൽ നടന്ന രക്ത ദാന ക്യാമ്പ്

കുറ്റ്യാടി: ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് കുറ്റ്യാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ നടത്തിയ രക്തദാന ക്യാമ്പിൽ 58 പേർ പങ്കെടുത്ത് രക്തദാനം നിർവഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം നിർവഹിച്ചു.

ഡോ. ആകർഷ് സർട്ടിഫിക്കറ്റുകൾ നൽകി. നസീർ ചിന്നൂസ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മൊട്ടമ്മൽ മുഖ്യ പ്രഭാഷണം നടത്തി.

നാസർ മാഷ് ആയഞ്ചേരി, ഷാജിമോൻ വെള്ളിമാട്കുന്ന്,ശ്രീജിത്ത്‌ മരുതോങ്കര, മുഹമ്മദ്‌ ദേവർകോവിൽ,അഫ്ന ബക്കർ ആഷിയാന, ഷറഫു കുറ്റ്യാടി, ആബിദ ജമാൽ ഊരത്ത്, ഗ്രീഷ്മ ശ്രീജിത്ത്, ഹക്കീം ദേവർകോവിൽ നേതൃത്വം നൽകി. ഡോ. ഫാത്തിമ സനംതുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL