മുക്കം: എം.ഇ.എസ് സി.ബി.എസ്.ഇ. സ്കൂളുകളുടെ കലോത്സവം 2026–27-ന്റെ ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. ആറ്, ഏഴ് തീയതികളിൽ എം.ഇ.എസ്. രാജാ റെസിഡൻഷ്യൽ സ്കൂൾ, കളൻതോട്, വേദിയാകുന്ന കലോത്സവത്തിൽ സംസ്ഥാനത്തെ എം.ഇ.എസ്. സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്ന് ഏകദേശം 2,500 കലാപ്രതിഭകൾ പങ്കെടുക്കും. ചടങ്ങിൽ സ്കൂൾ ചെയർമാൻ പി.കെ. അബ്ദുല്ലത്തീഫ്, സെക്രട്ടറി എം.പി.സി നാസിർ, ജോയിന്റ് സെക്രട്ടറി ആർ.കെ ഷാഫി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എ.ടി.എം. അഷ്റഫ്, സ്കൂൾ പ്രിൻസിപ്പൽ രമേശ് കുമാർ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |