പേരാമ്പ്ര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 83ാം ജന്മദിനത്തിൽ പേരാമ്പ്ര അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പാലിയേറ്റീവ് ഉപകരണങ്ങൾ ഉമ്മൻചാണ്ടി റിലീഫ് ആന്റ് മെമ്മോറിയൽ ആക്ടിവിറ്റീസ് (ഓർമ) പാലിയേറ്റീവിന് കെയറിവന് നൽകി. ഇന്നലെ ഓർമ പാലിയേറ്റീവ് കാരുണ്യസ്പർശ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഉപകരണങ്ങൾ ഏറ്റുവാങ്ങിയത്. അഗ്രികൾച്ചറൽ വെൽഫെയർ കോ.ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രൻ കേളോത്ത് പാലിയേറ്റീവ് ഉപകരണങ്ങൾ ഓർമ ചെയർമാൻ ഇ.ടി സരീഷിന് കൈമാറി. ഡോ. എം.എം. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രകാശൻ കന്നാട്ടി തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |