SignIn
Kerala Kaumudi Online
Sunday, 01 November 2026 5.56 AM IST

കേരളപ്പിറവി ഓർമകളുമായി എഴുത്തുകാർ - പി.പി ശ്രീധരനുണ്ണി

sree
പി.പി ശ്രീധനുണ്ണി

കോഴിക്കോട്: കേരളപ്പിറവി ആഘോഷത്തിന് സഹപാഠികളുമാെത്ത് കുരുത്തോലപ്പന്തലുണ്ടാക്കിയത് ഇന്നലെ കഴിഞ്ഞതുപോലെയാണ് കവി പി.പി ശ്രീധരനുണ്ണിക്ക്. കുരുത്തോല ഈർക്കിൽത്തുമ്പത്ത് കോർത്ത് തൊട്ടടുത്തുള്ള സ്കൂളുകളിലേയ്ക്ക് ഘോഷയാത്രയുമുണ്ടായിരുന്നു. പുന്നശ്ശേരി കുടമ്പൂർ എ.യു.പി സ്കൂളിലെ ഏഴാംക്ളാസ് വിദ്യാർത്ഥിയായിരുന്നു അന്ന്. മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള എളേറ്റിൽ വട്ടോളി സ്കൂളിലേയ്ക്കാണ് പോയത്. എമ്മ ടീച്ചർ പഠിപ്പിച്ച ഏകാദ്ധ്യാപക വിദ്യാലയത്തിലുമെത്തി. കേരളത്തിന്റെ അടയാളമായി തേങ്ങയുമായാണ് വിദ്യാർത്ഥികൾ എത്തിയിരുന്നത്. തേങ്ങാവെള്ളം ഓട്ടുഗ്ളാസിലാക്കി സഹപാഠികൾക്ക് പങ്കിട്ടു. അടുത്ത സ്കൂളിലേയ്ക്കുള്ള കാൽനടയാത്രാ ക്ഷീണം കുറച്ചത് തേങ്ങാവെള്ളമായിരുന്നു.

അതിഥി വിദ്യാർത്ഥികൾക്ക് ആതിഥേയ വിദ്യാർത്ഥികൾ പായസവും പഞ്ചസാര വെള്ളവും നൽകി. സമീപ വിദ്യാലയങ്ങളിലെ സന്ദർശനം കഴിഞ്ഞ് ഉച്ചയോടെ സ്വന്തം സ്കൂളിലെത്തി. തുടർന്ന് വിദ്യാർത്ഥികളുടെ സംഗമം.

​കെ.​പി​ ​സു​ധീര

ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​എ​ടു​ത്തി​ട്ട് ​ഏ​ഴ് ​പ​തി​റ്റാ​ണ്ടാ​യി.​ ​ഐ​ക്യ​കേ​ര​ളം​ ​പി​റ​വി​യെ​ടു​ത്ത​ ​ശേ​ഷ​മാ​ണ് ​ഞ​ങ്ങ​ളു​ടെ​യൊ​ക്കെ​ ​കു​ട്ടി​ക്കാ​ലം.​ ​സാ​ഹി​ത്യ​ത്തി​ന്റെ​ ​ശാ​ശ്വ​തീ​ക​ത്വ​ ​ഭാ​വ​മു​ള്ള​ ​ന​ഗ​ര​മാ​ണ് ​കോ​ഴി​ക്കോ​ട്.​ ​സൗ​ന്ദ​ര്യ​ത്തെ​ ​സ​ത്യ​ത്തോ​ട് ​അ​ടു​പ്പി​ക്കു​ന്ന​ ​ധാ​രാ​ളം​ ​സാ​ഹി​ത്യ​കാ​ര​ന്മാ​രും​ ​ആ​സ്വാ​ദ​ക​രും​ ​വാ​യ​ന​ക്കാ​രും​ ​താ​മ​സി​ക്കു​ന്ന​ ​ഇ​ടം.​ ​ഞാ​ൻ​ ​ജ​നി​ച്ചു​ ​വ​ള​ർ​ന്ന​ത് ​ഹി​ന്ദു​വും​ ​മു​സ​ൽ​മാ​നും​ ​ക്രി​സ്ത്യാ​നി​യും​ ​ഗു​ജ​റാ​ത്തി​യും​ ​ബു​ദ്ധ​മ​ത​ക്കാ​രും​ ​കൈ​കോ​ർ​ത്തു​ ​ജീ​വി​ച്ച​ ​കോ​ഴി​ക്കോ​ടാ​ണ്.​ ​മി​ഠാ​യി​ത്തെ​രു​വി​ൽ​ ​ബു​ക്ക്സ്റ്റാ​ൾ​ ​ന​ട​ത്തി​യി​രു​ന്ന​ ​ദി​വം​ഗ​ത​നാ​യ​ ​കെ.​സി.​ ​പ​ത്മ​നാ​ഭ​നാ​ണ് ​എ​ന്റെ​ ​അ​ച്ഛ​ൻ.​ ​വാ​സ്‌​കോ​ഡി​ഗാ​മ​ ​ക​പ്പ​ലി​റ​ങ്ങി​ ​സാ​മൂ​തി​രി​ ​രാ​ജാ​വി​നെ​ ​മു​ഖം​ ​കാ​ണി​ച്ച​ ​സം​ഭ​വ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​കോ​ഴി​ക്കോ​ട് ​കി​ഴ​ക്കി​ന്റെ​യും​ ​പ​ടി​ഞ്ഞാ​റി​ന്റെ​യും​ ​സം​സ്‌​കാ​ര​സ​മ​ന്വ​യ​ ​ഭൂ​മി​യാ​യി.​ ​ന​ഗ​ര​വ​ത്ക​ര​ണ​ങ്ങ​ളു​ടെ​യും​ ​പ​രി​ഷ്‌​കാ​ര​ത്തി​ന്റെ​യും​ ​വി​വി​ധ​ ​സം​സ്‌​കാ​ര​ങ്ങ​ളു​ടെ​യും​ ​ഭാ​ഷ​ക​ളു​ടെ​യും​ ​സ​ങ്ക​ര​ഭൂ​മി​യാ​യി​ ​മാ​റി.​ ​ഒ​ന്നി​ച്ച് ​ക​ച്ച​വ​ടം​ ​ചെ​യ്തു.​ ​സൗ​ഹാ​ർ​ദ്ദ​ത്തി​ന്റെ​ ​പു​തു​വ​സ​ന്തം​ ​സൃ​ഷ്ടി​ച്ചു.

എം.​സി​ ​വ​ട​കര, ച​രി​ത്ര​കാ​ര​ൻ,​ ​രാ​ഷ്ട്രീ​യ​ ​സാം​സ്കാ​രി​ക​ ​പ്ര​മു​ഖൻ

വ​ട​ക​ര​:​ ​മി​ഷ്ൻ​ ​സ്കൂ​ളി​ലെ​ ​(​ബി.​ഇ.​എം.​എ​ച്ച്.​എ​സ്)​ ​എ​ൻ​റെ​ ​പ​ത്താം​ത​രം​ ​പ​ഠ​ന​കാ​ല​ത്താ​ണ് ​കേ​ര​ള​പ്പി​റ​വി​ ​വ​ർ​ഷം.​ ​വ​ലി​യ​ ​ആ​ഘോ​ഷ​മാ​യി​രു​ന്നു​ ​അ​ന്ന്.​ ​"​ ​ന​മ്മു​ടെ​ ​ജ​നാ​ധി​പ​ത്യ​ ​കേ​ര​ളം​ ​വ​ന്നാ​ല് ​അ​ന്ന് ​ന​മ്മ​ള് ​ന​ട​ക്കും​ ​മ​നു​ഷ്യ​രെ​പ്പോ​ലെ​ ​"​ ​ഇ​ങ്ങ​നെ​ ​പ്ര​ചു​ര​ ​പ്ര​ചാ​ര​മാ​യ​ ​ഒ​രു​ ​പാ​ട്ട് ​പാ​ടി​യ​ത് ​ഓ​ർ​മ്മ​യി​ലു​ണ്ട്.​ ​തി​രു​വി​താം​കൂ​റും​ ​കൊ​ച്ചി​യും​ ​മ​ല​ബാ​റും​ ​ഒ​ന്നി​ക്കു​ന്ന​തി​ൻ്റെ​ ​ആ​ഘോ​ഷം​ ​നാ​ടെ​ങ്ങും​ ​ന​ട​ന്ന​ത് ​ഓ​ർ​ക്കു​ന്നു​ണ്ട്.​ ​തി​രു​വി​താം​കൂ​റും​ ​കൊ​ച്ചി​യും​ ​ഏ​റെ​ ​മു​ൻ​പേ​ ​ത​ന്നെ​ ​ല​യി​ച്ചു​ ​ക​ഴി​ഞ്ഞി​രു​ന്നു.​ ​യു​ണൈ​റ്റ​ഡ് ​സ്റ്റേ​റ്റ്സ് ​ഓ​ഫ് ​ട്രാ​വ​ൻ​കൂ​ർ​ ​കൊ​ച്ചി​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ആ​യി​രു​ന്നു​ ​അ​ന്ന് ​ആ​ ​സം​സ്ഥാ​നം​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​തി​നൊ​പ്പം​ ​മ​ല​ബാ​റും​ ​കൂ​ടി​ ​ല​യി​ച്ച് ​കേ​ര​ളം​ ​ഉ​ണ്ടാ​യി.​ ​സ്റ്റേ​റ്റ് ​റീ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​ ​അ​ന്ന് ​വ​ട​ക​ര​യി​ൽ​ ​വ​ന്ന​ത് ​ഓ​ർ​മ്മ​യി​ലു​ണ്ട്.​ ​സ​ർ​ദാ​ർ​ ​കെ.​എ​ൻ​ ​പ​ണി​ക്ക​ർ,​ ​പ​ണ്ഡി​റ്റ് ​എ​ച്ച്.​എ​ൻ.​ ​കു​ൻ​ശ്രു,​ ​ഫ​സ​ൽ​ ​അ​ലി​ ​ഇ​വ​ർ​ ​വ​ട​ക​ര​യി​ൽ​ ​വ​ന്ന് ​വി​വി​ധ​ ​പ​ഠ​ന​ങ്ങ​ൾ​ ​ന​ട​ത്തി,​ ​സാം​സ്കാ​രി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും​ ​ഭാ​ഗ​മാ​യി​രു​ന്നു.

' ഇനി കേരളം ഇങ്ങനെ വേണം "; പ്രതികരണവുമായി ജെ​ൻ​സി

ജെൻസി തലമുറയുടെ പ്രതിഷേധങ്ങൾ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ രീതികൊണ്ടാണ്. രാഷ്ട്രീയ സംഘടനകൾക്ക് പുറത്തുനിന്നും യുവത സാമൂഹിക മാധ്യമങ്ങളിലൂടെ ഒത്തുചേരുകയും സ്വന്തം നിലപാടുകൾ തുറന്നുപറയുകയും ചെയ്യുന്നു. വിദ്യാർത്ഥി പ്രതിഷേധങ്ങൾ അതിന് ഉദാഹരണമാണ്. അധികാരത്തിലുള്ളവർ യുവതയുടെ ചോദ്യങ്ങളെ ഗൗരവത്തോടെ കേൾക്കണം.

ദിയ ദിനേഷ്. കെ.വി, സെന്റ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ്, എരഞ്ഞിപ്പാലം

കേരളത്തിന്റെ ക്യാമ്പസ് രാഷ്ട്രീയത്തിന് വലിയ ചരിത്രമുണ്ട്. വിദ്യാർത്ഥികൾക്ക് സാമൂഹികവും രാഷ്ട്രീയവുമായ ബോധമുണ്ടാകുന്നതിൽ സംഘടനകൾക്ക് പങ്കുണ്ട്. എന്നാൽ രാഷ്ട്രീയത്തിന്റെ പേരിലുള്ള സംഘർഷങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണങ്ങളും അവസാനിക്കണം. ആശയങ്ങൾ തമ്മിലുള്ള സംവാദമാണ് ക്യാമ്പസുകളിൽ ഉണ്ടാകേണ്ടത്.

ഹരിനാരായണൻ.എം, വിദ്യാർത്ഥി

‌

കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നേടാൻ മികച്ച സൗകര്യങ്ങളുണ്ട്. പക്ഷേ പഠനം പൂർത്തിയാക്കിയാൽ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ചെറുപ്പക്കാർക്ക് വലിയ ആശങ്കയാണ്. തൊഴിൽ ഉറപ്പുനൽകുന്ന നൈപുണ്യപരിശീലനവും പുതിയ കാലത്തെ കോഴ്സുകളും കോളേജുകളിൽ വേണം. സ്വന്തം നാട്ടിൽ മികച്ച ജോലിയുമായി ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടാകണം.

മാളവിക.എസ്, വിദ്യാർത്ഥി

സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാനും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും സോഷ്യൽ മീഡിയ വലിയൊരു വേദിയാണ്. എന്നാൽ ഒരു വിഷയത്തിൽ പോസ്റ്റിടുന്നതുകൊണ്ടോ പ്രതിഷേധത്തിൽ പങ്കെടുത്തതുകൊണ്ടോ മാത്രം മാറ്റമുണ്ടാകില്ല. പരിസ്ഥിതി സംരക്ഷണം, ലിംഗസമത്വം, മതസൗഹാർദ്ദം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളിൽ തുടർച്ചയായ ഇടപെടൽ വേണം. ഉത്തരവാദിത്വമുള്ള പൗരന്മാരായി വളരാനും കഴിയണം.

ഗോഡ്വിൻ.എൽ, വിദ്യാർത്ഥി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL