പേരാമ്പ്ര: വിഷുവിന് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പേരാമ്പ്ര വെസ്റ്റ് മേഖലയിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. കർഷകസംഘം പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിധിയിലെ മുഴുവൻ യൂണിറ്റുകളിലും ഓർഗാനിക് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി എരവട്ടൂരിൽ സംഘടിപ്പിച്ച കാർഷിക ശില്പശാല മുതിർന്ന കർഷകസംഘം നേതാവ് പി. ബാലൻ അടിയോടി ഉദ്ഘാടനം ചെയ്തു. വി.കെ. പ്രമോദ് പദ്ധതി വിശദീകരിച്ചു. പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡോ. അഹൽജിത്ത് രാമചന്ദ്രൻ ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ച് ക്ലാസെടുത്തു. കെ.പി. രവീന്ദ്രൻ, സി.പത്മകല, വനജ ആനേരി, ടി.കെ. ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |