മുക്കം: കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാനമന്ത്രാലയം പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട പുതിയ വിജ്ഞാപനത്തിൽ ജന സാന്ദ്രതയേറിയ പ്രദേശങ്ങൾ ഉൾപ്പെട്ടത് കുടിയേറ്റ ജനതക്ക് ആശങ്കയുണ്ടാക്കുന്നുവെന്നും സംസ്ഥാന സർക്കാർ വ്യക്തമായി അതിർത്തി നിർണയിച്ചു നൽകാതെ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും കിസാൻ ജനത തിരുവമ്പാടി നിയോജകമണ്ഡലം കൺവെൻഷൻ. നേതൃസമ്മേളനം ജോൺസൺ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ജോർജ് പ്ലാക്കാട് അദ്ധ്യക്ഷനായി. പി.എം.തോമസ്, വിത്സൻ പുല്ലുവേലി, ടാർസൻ ജോസ്, അബ്ദുറഹിമാൻ പള്ളിക്കലാത്ത്, മാത്യു ചേർത്തലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |