കുറ്റ്യാടി: ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.ഐ കാടിനുള്ളിൽ മാത്രമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ചക്കിട്ട പാറ, ചെമ്പനോട, കട്ടിപ്പാറ, കെടവൂർ, കോടഞ്ചേരി, നെല്ലിപൊയിൽ, പുതുപ്പാടി തിരുവമ്പാടി, കാവിലുംപാറ, തിനൂർ വില്ലേജുകൾ ഉൾപെടുന്ന മേഖലകളിൽ കർഷക സംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭ ജാഥ നടത്തും. ഒക്ടോബർ 31ന് എ.ഐ.കെ.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ.പി ജയരാജൻ കുമ്പള ചോലയിൽ ഉദ്ഘാടനം ചെയ്ത ജാഥ ഇന്ന് പുല്ലൂരാംപാറയിൽ സമാപിക്കുമെന്ന് ബാബു പറശ്ശേരി, കെ.പി അനിൽ കുമാർ, ലിൻ്റോ ജോസഫ്, ടി.കെ മോഹൻദാസ്, ടി.പി പവിത്രൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |