കോഴിക്കോട്: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയും കൊമേഴ്സ് അദ്ധ്യാപക സംഘടന ഡാക്റ്റും സംയുക്തമായി ദേവഗിരി ഡിപ്പാർട്ട്മെൻ്റ് ഓഫ് കൊമേഴ്സ് ആൻഡ് അസോസിയേഷനുമായി സഹകരിച്ച് കൊമേഴ്സ് കാർണിവെൽ സംഘടിപ്പിച്ചു.
കെ.ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡാക്റ്റ് ജില്ല പ്രസിഡൻ്റ് കെ. കെ സക്കീർ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് കൊയിലോത്തൻ കണ്ടിയിൽ മുഖ്യാതിഥിയായി. എം.അത്ഭുത ജ്യോതി മുഖ്യപ്രഭാഷണം നടത്തി. ഫാ. ഡോ. ബിജു ജോസഫ്, സുധ കൂട്ടായി, ഡോ. സി.വി ശോഭ, എം.എം സുഭീഷ്, സജീവൻ മഠത്തിൽ, പി.പി അഹമ്മദ് ബാദർ, പി.ജെ സജി, എം. ഹരീഷ് കുമാർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |