പയ്യോളി: നഗരസഭ സ്കൂൾ കലോത്സവം മേലടി ശ്രീനാരായണ യു.പി സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്നു. നഗരസഭാധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. സുധൻ തത്തോത്ത് മുഖ്യാതിഥിയായി. നഗരസഭാംഗങ്ങളായ ടി.പി നൗഷാദ്, വി.എം മുസ്തഫ, റഈസ റാഫി, കുൽസു റാഷിദ്, പ്രധാനാദ്ധ്യാപിക എം ഉഷ പ്രസംഗിച്ചു.
ജനറൽ വിഭാഗത്തിൽ സേക്രട്ട് ഹേർട്ട് യു.പി സ്‌കൂൾ ഒന്നാം സ്ഥാനവും അറബിക് കലോത്സവത്തിൽ അയനിക്കാട് എം.എൽ.പി സ്കൂൾ, അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ, ശ്രീനാരായണ ഭജനമഠം ഗവ. യു.പി സ്കൂൾ എന്നിവർ ചാമ്പ്യന്മാരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |