SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.01 PM IST

'സ്റ്റാറായി" നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം

നൂൽപ്പുഴ: സമഗ്രവും സുസ്ഥിരവുമായ വികസനം നടപ്പിലാക്കുന്നതിന്റെ ഉത്തമ ഉദാഹരമാണ്

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്ന് ആരോഗ്യവും വനിതാശിശുവികസന മന്ത്രി വീണാ ജോർജ്ജ്. നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 'ഭൂമിക്കൊരു തണൽ'

ആശാവർക്കർമാർക്കുള്ള കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനംവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ആശുപത്രിയിൽ പുതുതായി നിർമിച്ച കൽമണ്ഡപം, ആദിവാസി ഗർഭിണികളുടെ പ്രസവപൂർവ പാർപ്പിടം "പ്രതീക്ഷ", വനിതകളുടെ വിശ്രമകേന്ദ്രം, ഫിറ്റ്നസ് സെന്ററും ജിംനേഷ്യവും എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കാനറ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള ഫിസിയോ തെറാപ്പി വിഭാഗത്തിലേക്കുള്ള ലിഫ്റ്റിന്റെ ശിലാസ്ഥാപനവും, സുൽത്താൻ ബത്തേരി അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ ഫുള്ളി ഓട്ടോമാറ്റിക്ക് ബയോകെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓൺ കർമ്മവും, ആദിവാസി വയോജനങ്ങളുടെ ഇ-ഹെൽത്ത് കാർഡിന്റെ വിതരണവും ഫിസിയോതെറാപി യുണിറ്റിലേക്കുള്ള നൂതന ഉപകരണങ്ങളുടെ സമർപ്പണവും നടന്നു.

ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുന്നതിനായി നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷം ചെലവിലാണ് ഫിറ്റ്നസ് സെന്റർ ആൻഡ് ജിം നിർമിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപ വകയിരുത്തിയാണ് വാഷ് റൂം, റിലാക്സ് ഏരിയ, മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിംഗ് റും എന്നിവ ഉൾപ്പെടെയുള്ള വനിത വിശ്രമകേന്ദ്രം നിർമ്മിച്ചത്.

സുൽത്താൻ ബത്തേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കാണ് ഫുള്ളി ബയോകെമിസ്ട്രി അനലൈസർ കുടുംബാരോഗ്യകേന്ദ്രത്തിന് നൽകിയത്. ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് പുതിയതായി വാങ്ങിയിട്ടുള്ള ആധുനിക ഉപകരണങ്ങളായ റോബോട്ടിക് ഹാൻഡ് മെഷിൻ മുതലായവ മന്ത്രി നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ 60 വയസിനു മുകളിലെ ആദിവാസി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന എല്ലാ വയോജനങ്ങൾക്കും പ്ലാസ്റ്റിക് പ്രിന്റഡ് ഇ-ഹെൽത്ത് പെർമെനന്റ് കാർഡിന്റെ വിതരണോദ്ഘാടനവും നടന്നു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഷീജ സതീഷ്, വൈസ് പ്രസിഡന്റ് എൻ.എ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സതീശൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ ആലത്തൂർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന പ്രേമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പ അനൂപ്, എം.എ അസൈനാർ, മണി സി ചോയ് മൂല, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന, ഡി.പി.എം ഡോ. സമീഹ സെയ്തവി, മെഡിക്കൽ ഓഫീസർ ഡോ. വി.പി ഖാദർ മുഹമ്മദ്, കാനറ ബാങ്ക് റീജ്യണൽ ഹെഡ് വി.സി സത്യപാൽ, അർബൻ ബാങ്ക് ചെയർമാൻ സണ്ണി ജോർജ്, വിവിധ തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL