SignIn
Kerala Kaumudi Online
Saturday, 24 October 2026 7.54 AM IST

പുല്ലങ്കോട് എസ്റ്റേറ്റിൽ വീണ്ടും കടുവയിറങ്ങി

s

കാളികാവ്: ഇടവേളയ്ക്കു ശേഷം പുല്ലങ്കോട് റബർ എസ്റ്റേറ്റിൽ വീണ്ടും കടുവയിറങ്ങി. കടുവ ഭക്ഷിച്ച നിലയിലുള്ള പന്നിയുടെ ശരീരാവശിഷ്ടങ്ങൾ എസ്റ്റേറ്റിന്റെ 2013 പ്ലാന്റേഷനിൽ കളിമുറ്റത്തിനടുത്താണ് കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കടുവയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കടുവയാക്രമണമാണെന്ന് സ്ഥിരീകരിച്ചതായി തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ മേഖലയിൽ കടുവയും കുട്ടികളും ഇറങ്ങിയിരുന്നു. അന്ന് രണ്ടാഴ്ചയോളം ഇവിടെ കടുവ സാന്നിദ്ധ്യമുണ്ടായിരുന്നു.കാട്ടുമൃഗങ്ങളെ കൊന്ന് ഭക്ഷിച്ച ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. തുടർന് വനംവകുപ്പ് കെണി സ്ഥാപിച്ച് ആഴ്ചകൾ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
അതിരാവിലെ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾ കടുത്ത ഭീതിയിലാണ്.യാതൊരു വിധ സുരക്ഷാ സംവിധാനവും തൊഴിലാളികൾക്കില്ല.
പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിന് സമീപത്തെ 2006 റീ പ്ലാന്റിംഗ് ഭാഗത്താണ് കഴിഞ്ഞ വർഷം കടുവയേയും കുട്ടികളേയും കണ്ടത്. കുറുക്കൻ, നായ, ആട് തുടങ്ങിയ ജീവികൾ വ്യാപകമായി ഈ മേഖലയിൽ വേട്ടയാടപ്പെടുന്നുണ്ട്.
കഴിഞ്ഞ വർഷം കേരള എസ്റ്റേറ്റ് പാന്തറ ഭാഗത്തും കടുവയേയും കുട്ടികളേയും നാട്ടുകാർ കണ്ടിരുന്നു. പാന്തറയിയിൽ നിന്ന് രണ്ട് ആടുകളെയും പന്നികളെയും പിടിച്ചു കൊണ്ടു പോയിരുന്നു.
ഇന്നലെ കടുവയെക്കണ്ട ഭാഗത്ത് വ്യാപകമായ കാൽപ്പാടുകളും കാണുന്നുണ്ട്.
തോട്ടം മേഖലയിലെ വന്യ ജീവി സാന്നിധ്യം മലയോര കർഷകരെ ദോഷമായി ബാധിച്ചിട്ടുണ്ട്.കടുവ ഭയത്തിൽ ജോലിക്കെത്താൻ തൊഴിലാളികൾ മടിക്കുന്നത് കാരണം ടാപ്പിംഗ് മുടങ്ങാനും കാരണമാകുന്നുണ്ട്.റബർ വില തകർച്ചക്കൊപ്പം കടുവ ഭീതിയിൽ ടാപ്പിംഗ് മുടങ്ങുക കൂടി ചെയ്യുന്നത് കർഷകരുടെ സാമ്പത്തിക പ്രതിസന്ധി വർദ്ധപ്പിക്കും.
സൈലന്റ് വാലിയോട് ചേർന്നു കിടക്കുന്ന പ്രദേശമാണിത്.
രാവിലെ പത്ത് മണിക്കു പോലും കടുവയെകണ്ടതായി തൊഴിലാളികൾ പറഞ്ഞു.
അധികൃതർ വിഷയത്തെ ഗൗരവത്തിലെടുത്ത് നടപടി സ്വീകരിക്കണമെന്നും തൊഴിലാളികളുടെ ജീവന് സംരക്ഷണം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എസ്റ്റേറ്റ് സീനിയർ അസിസ്റ്റ്ന്റ് ജനറൽ മാനേജർ വി.പി വീരാൻകുട്ടി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL