കാളികാവ്: കൃഷിഭൂമിയിലെ വന്യജീവി സാന്നിദ്ധ്യം കർഷകരുടെ മാത്രമല്ല, മലയോരത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചു. വ്യാപാരികളുടെയും വസ്തു കൈമാറ്റ കച്ചവടക്കാരുടെയും നടുവൊടിച്ചു. കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട് മേഖലയിൽ മാത്രം മുന്നൂറിലേറെ ഭൂമി കച്ചവടക്കാരുണ്ട്. വന്യജീവി ശല്യം പെരുകിയതോടെ ഭൂമി കൈമാറ്റം നടക്കുന്നില്ല. തൊഴിൽ കാർഡുള്ള ബ്രോക്കർമാർ കുടുംബം പോറ്റാനായി മറ്റു ജോലികൾ തേടുകയാണ്.
കർഷകർ ഉൾപ്പെടെ ഒഴിഞ്ഞുപോയ പ്രദേശത്ത് കുടുംബവുമായി ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. കൈവശപ്പെടുത്തിയ സ്ഥലം മറിച്ചു വില്പന നടക്കാത്തതിനാൽ കടം കേറി കിടപ്പാടം പോലും നഷ്ടപ്പെടുന്ന സ്ഥിതിയിലായിട്ടുണ്ടെന്നാണ് വസ്തു കച്ചവടക്കാർ പറയുന്നത്.
കാർഷികേതര ആവശ്യങ്ങൾക്കും ഭൂമി ആർക്കും വേണ്ട. ഭൂമി തേടി പുറത്ത് നിന്ന് ആരും വരുന്നില്ല.നേരത്തെ റിസോർട്ട് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സ്ഥലം വാങ്ങിക്കാൻ ആളുകളുണ്ടായിരുന്നു. വന്യജീവികളെ പേടിച്ച് വിനോദസഞ്ചാരികൾ പിന്മാറിയതോടെ മേഖല പ്രതിസന്ധിയിലായി.
ഒരു ഏക്കറിന് മുകളിലുള്ള ഭൂമി കച്ചവടം നടത്തിയിട്ട് വർഷങ്ങൾ ഏറെയായെന്ന് ബ്രോക്കർമാർ പറയുന്നത്. ആനയ്ക്കു പുറമെ കടുവ, പുലി തുടങ്ങിയവയുടെ സാന്നിദ്ധ്യമ കൂടി സ്ഥിരീകരിച്ചതോടെ പ്രതീക്ഷകൾക്ക് വീണ്ടും നിറംമങ്ങി.
ഭൂമി കച്ചവടത്തിലുണ്ടായ ഇടിച്ചിൽ ആധാരം എഴുത്തുകാർക്കും വരുമാനത്തിൽ ഇടിവുണ്ടാക്കി
വില കുറച്ചിട്ടും വാങ്ങിക്കാൻ ആളില്ല
മലയോര മേഖലയിലെ ഭൂമി വാങ്ങിയ വിലയിൽ കുറച്ച് വിൽക്കാൻ തയ്യാറായിട്ടും
വാങ്ങിക്കാൻ ആളില്ല.
മലവാരത്തെ കൃഷിയിടത്തിന് ഏക്കറിന് 35 ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു വില. വില കുറച്ച്15 ലക്ഷം രൂപ വരെ പറഞ്ഞിട്ടും കച്ചവടം നടക്കുന്നില്ലെന്ന് ഡീലർമാർ പറയുന്നു.
മേഖലയിൽ ലക്ഷങ്ങൾ മുടങ്ങി കിടക്കുന്ന നിരവധി പേരുണ്ട് .
ഭൂമിക്ക് അഡ്വാൻസ് തുക നൽകിയ കച്ചവടക്കാരും തുക തിരിച്ചു കിട്ടാൻ മാർഗമില്ലാതെ കുടുങ്ങിയിട്ടുള്ളത്.
കടുവയും പുലിയുമൊക്കെ ഉണ്ടെന്ന് പറഞ്ഞ് കച്ചവടക്കാർ ഒഴിയുകയാണ്. അഡ്വാൻസ് തുക തിരിച്ചു നൽകാൻ മൂന്നു മാസത്തിലേറെയായി വിളവെടുപ്പ് മുടങ്ങിയ കർഷകർക്കും കഴിയുന്നില്ല
വന്യമൃഗശല്യം കാരണം വസ്തു വാങ്ങാൻ ആരും വരുന്നില്ല. നൂറ് കണക്കിന് ബ്രോക്കർമാർ മറ്റു ഉപജീവന മാർഗ്ഗം തേടിയിട്ടുണ്ട്.കച്ചവടം നടക്കാത്തതിനാൽ മലയോരത്തിന്റെ സാമ്പത്തിക മേഖലയ്ക്കും വലിയ ആഘാതമാണ് ഉണ്ടായിട്ടുള്ളത്.
ഒ.പി. സിദ്ദിഖ്
വസ്തു ഡീലർ.
ആനയും കടുവയും വ ജനവാസ മേഖലയിൽ ഇറങ്ങാൻ തുടങ്ങിയതാണ് ഭൂമിക്കച്ചവടം കുറയാൻ കാരണം.തോട്ടങ്ങൾ തുച്ഛ വിലയ്ക്ക് കൊടുത്താലും ആർക്കും വേണ്ട.
ബഷീർ അടക്കാക്കുണ്ട്.വസ്തു ബ്രോക്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |