SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

വനിതാ കരുത്തിൽ വനാമി ചെമ്മീൻ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്.

vilavedupp
വനാമി ചെമ്മീൻ കൃഷി വിളവെടുപ്പ് നടത്തിയപ്പോൾ.

തിരൂർ: വനാമി ചെമ്മീൻ കൃഷിയിൽ നൂറുമേനി വിളവെടുപ്പുമായി വെട്ടം പടിയം സ്വദേശി പി.പി. ഫാത്തിമ.

പ്രധാന മന്ത്രി മത്സ്യസമ്പത് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ചെയ്തത്. ആദ്യ പരീക്ഷണത്തിൽ തന്നെ ഒരു ടണ്ണോളം വനാമി ചെമ്മീനാണ് ഇവർ വിളവെടുത്തത്.

2025 ഡിസംബർ മാസം 60,​000 വനാമി കുഞ്ഞുങ്ങൾ കുളത്തിൽ നിക്ഷേപിച്ചിരുന്നു. 2026 ഏപ്രിൽ മുതൽ വിളവെടുപ്പ് നടന്നു വരികയാണ്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ എ.എഫ്. ഷിജി , വൈശാഖ്, ഫിഷറീസ് ഓഫീസർ അനഘ, അക്വാ കൾച്ചർ പ്രൊമോട്ടർ അസ്മാബി എന്നിവരും വിളവെടുപ്പ് സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL