പൊന്നാനി: പ്രദേശത്ത് കാട്ടുപന്നികളുടെയും തെരുവ് നായകളുടെയും ശല്യം വർദ്ധിച്ചതിനെ തുടർന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി ജനപ്രതിനിധികൾക്ക് നിവേദനം നൽകി. അതിരാവിലെ മദ്രസയിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ കാട്ടുപന്നികളുടെയും തെരുവ് നായകളുടെയും സാന്നിദ്ധ്യം വർധിച്ചുവരുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പൊതുവഴികളുടെ ഇരുവശങ്ങളിലുമുള്ള കുറ്റിക്കാടുകളും പൊതുസ്ഥലങ്ങളിലെ ശുചീകരണക്കുറവും മഴക്കാലത്ത് വിവിധ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും കമ്മിറ്റി അറിയിച്ചു.ഈ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ. പി. നൗഷാദ് അലി എം.എൽ.എയ്ക്കും പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി. വി. സുധയ്ക്കും നിവേദനം സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |