വള്ളിക്കുന്ന്: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സെക്രട്ടറിക്ക് പരാതി നൽകി. സ്‌കൂൾ, മദ്രസ വിദ്യാർഥികൾ, പത്രവിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായത്. ഒലിപ്രംകടവ്, കൂട്ടുമൂച്ചി, ചേരിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ സമീപകാലത്ത് ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ.വി. അജയ് ലാൽ, നജീബ് ബാപ്പു, ഐ.പി. ആബിദ്, കനകേഷ് അത്തോളി, ഇ.കെ. വിക്രമൻ എന്നിവർ പഞ്ചായത്ത് സെക്രട്ടറി ചുമതലയുള്ള സി.പി. പ്രശാന്തിന് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |