തിരൂർ: സ്കൂൾ കുട്ടികളുടെ ബാഗ് തുറക്കരുതെന്നും പരിശോധിക്കരുതെന്നുമുള്ള ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം പ്രായോഗികമല്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തു നൽകിയത് സ്വാഗതാർഹമെന്ന് പി ഇഫ്തിഖാറുദീൻ. എ.എച്ച്. എസ്.ടി.എ .ജില്ലാപ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാഗ് നിരീക്ഷിക്കാനും സംശയം തോന്നിയാൽ പരിശോധിക്കാനും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അനുമതി നൽകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.മലപ്പുറം ജില്ല പ്രസിഡന്റ് എം.ടി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു.ടി. അബൂബക്കർ, മനോജ് ജോസ്, വി.കെ. രഞ്ജിത്ത്, ഷെറീന ഇക്ബാൽ, ഡോ. സി. അജിത് കുമാർ, ഡോ പ്രദീപ് കറ്റോട് , ഡോ. രാജേഷ്, ഡോ. പ്രവീൺ, എ.സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |