മലപ്പുറം: കേരള ആർട്ട് ആൻഡ് ലിറ്ററേച്ചർ അക്കാദമിയുടെ(കല) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മഴനിലാവ്' കലാസാംസ്‌കാരിക കൂട്ടായ്മ ശനിയാഴ്ച വൈകിട്ട് ആറിന് മഞ്ചേരി വള്ളിക്കാപ്പറ്റയിലെ പൂങ്കുടിൽ മനയിൽ നടക്കും. മഞ്ചേരിയിലെ പ്രമുഖ അഭിഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന അഡ്വ. ടി.പി.രാമചന്ദ്രൻ അനുസ്മരണവും നടക്കും. നടൻ വിനോദ് കോവൂർ അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. കെ.എൻ.എ. ഖാദർ കുട്ടേട്ടൻ സ്മാരക പ്രഭാഷണം നിർവഹിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ ദേവൻ നമ്പൂതിരി പൂങ്കുടിൽ മന, പി.പി. മുഹമ്മദലി, അബ്ദുള്ളക്കുട്ടി എടവണ്ണ, ടി.എം.ഹാരിസ്, ശ്രീനി ഇളയൂർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |