മലപ്പുറം: സൗദി അറേബ്യയിലെ പ്രമുഖ സ്ഥാപനമായ അൽബാബ്‌റ്റൈനിലെ തൊഴിലാളികളുടെയും വിരമിച്ചവരുടെയും കുടുംബ സംഗമം നാളെ പൊന്നാനി ആർ.വി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ഇബ്രാഹിം പുറങ്ങ് ഉദ്ഘാടനം ചെയ്യും. മൊയ്തീൻ കോയ കണിയാറക്കൽ അദ്ധ്യക്ഷത വഹിക്കും. ബിസിനസ് മീറ്റ്, കർമ്മ റോഡിലേക്ക് നടത്തുന്ന കൂട്ടയോട്ടം, ആദരിക്കൽ ചടങ്ങ്, ഗാനമേള എന്നിവ നടക്കും. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി വ്യവസായ സംരംഭം ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഹസൻകോയ പാറോപ്പടി, മൊയ്തീൻ കോയ, ഫസലുറഹ്മാൻ പുറങ്ങ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |