SignIn
Kerala Kaumudi Online
Friday, 07 August 2026 5.15 AM IST

രാമായണ സംഗമം

d
d

മലപ്പുറം: സനാതനം ധർമ്മപാഠശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ശ്രീരാമരാജ്യം 2026' മലപ്പുറം ജില്ലാതല രാമായണ സംഗമം ശനിയാഴ്ച ചെറുകാവ് പേങ്ങാട് അരുളിപ്പുറം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടി രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്യും. രാമായണ സന്ദേശം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കും. ചടങ്ങിന്റെ ഭാഗമായി രാമായണ തത്വവിചാരം, രാമായണാധിഷ്ഠിത കലാപരിപാടികൾ, സോപാനസംഗീതം എന്നിവ അരങ്ങേറുമെന്ന് സ്വാഗതസംഘം കൺവീനർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL