ചുങ്കത്തറ : പണം നൽകിയാൽ എന്തും ലഭിക്കുമെന്ന ധാരണ പ്രകൃതിയുടെ കാര്യത്തിൽ മാറ്റി വയ്ക്കണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ പറഞ്ഞു. ചുങ്കത്തറ മാർത്തോമ്മാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന മാത്യൂസ് ഡോളിയുടെ സ്മരണാർത്ഥം നടത്തുന്ന പത്താമത് പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ.ഹൈസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ റവ.ജിനു ഈപ്പൻ കുര്യൻ, ഇംഗ്ലീഷ് വിഭാഗം മേധാവി ജെറിൻ സി ഐസക്ക്, മുൻ പ്രിൻസിപ്പൽ ഡോ.സാം തോമസ്, രഞ്ജി പി മാത്യുസ്, റീമാ ഇസ്മായിൽ മുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |