തിരൂരങ്ങാടി: ചെമ്മാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പി.ഡബ്ല്യു.ഡി റോഡ് കൈയേറി പ്രവർത്തിക്കുന്ന അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു.നഗരസഭാ സെക്രട്ടറി എം.വി റംസി ഇസ്മായിലിന്റെ നേതൃത്വത്തിൽ എൻഫോഴ്സ്‌മെന്റ് സ്ക്വാഡാണ് കൈയേറ്റം ഒഴിപ്പിച്ചത്. വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു അനധികൃത കച്ചവടം നടന്നിരുന്നത് . കച്ചവടം മാറ്റണമെന്ന് കാണിച്ച് സെക്രട്ടറി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. സ്ക്വാഡിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി. സ്മിത, എസ്. ശ്രീജി, കെ. വിജേഷ് കുമാർ, ബി. എൽ. ബിന്ദു എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |