മലപ്പുറം :തിരൂർ തുഞ്ചൻ സ്മാരക മലയാള സർവ്വകലാശാലയ്ക്ക് മുന്നിൽ നടക്കുന്ന സമരം ഒത്തു തീർപ്പാക്കാൻ സർവ്വകലാശാല അധികൃതരും രാഷ്ട്രീയ പ്രവർത്തകരും മുൻകൈയെടുക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ട്രേഡ് യൂണിയൻ വിഭാഗമായ കെ.ടി.യു.സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി എച്ച് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യു വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ മുള്ളേങ്ങൽ, മുസ്തഫ തിരൂരങ്ങാടി, സുധീഷ് ഗാന്ധിക്കുന്ന്, പി.ഡി ജോയ്, റോയി ജോസഫ്, തോമസ് ടി. ജോയി , എ.ജെ. ആന്റണി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |