തിരൂർ: തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ സെപ്തംബർ ഒന്നുമുതൽ 12 വരെ വരെ മെഗാ അദാലത്ത് നടക്കും. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണിത്. തിരൂർ പോലീസ് സ്റ്റേഷൻ, കുറ്റിപ്പുറം , വളാഞ്ചേരി , കൽപ്പകഞ്ചേരി , കാടാമ്പുഴ തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫൈൻ അടയ്ക്കാവുന്ന കേസ്സുകൾ, പെറ്റി കേസ്സുകൾ എന്നിവയും തിരൂർ, കുറ്റിപ്പുറം എക്സൈസ് വിഭാഗം രജിസ്റ്റർ ചെയ്ത ഫൈൻ അടക്കാവുന്ന കേസുകളും അദാലത്തിൽ പരിഗണിക്കും.മെഗാ അദാലത്തിൽ സാധാരണ ഫൈനിനേക്കാളും കുറഞ്ഞ നിരക്കിലായിരിക്കും ഫൈൻ ഈടാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |