തിരൂർ: മദ്യലഹരിയിൽ അയൽവാസിയെ ടൈൽസ് കൊണ്ട് നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ച പ്രതി ചെറിയ പറപ്പൂർ ചെന്തിരുത്തി ഫൈസലിനെ(42) പൊലീസ് അറസ്റ്റു ചെയ്തു. ചെറിയ പറപ്പൂർ സ്വദേശി കൈതവളപ്പിൽ ഹംസയെയാണ് (40) ഫൈസൽ ടൈൽസ് കൊണ്ട് കുത്തി ഗുരുതര പരിക്കേൽപ്പിച്ചത്.
പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ശനിയാഴ്ച ചെറിയ പറപ്പൂരിലെ ക്ലബിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം രാത്രി പത്തിന് ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മദ്യലഹരിയിൽ ഹംസയെ ഫൈസൽ നെഞ്ചിൽ ടൈൽസ് കൊണ്ട് കുത്തുകയായിരുന്നു. ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതിനെ തുടർന്ന് ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ ഓപ്പറേഷൻ കഴിഞ്ഞ് ഹംസ ചികിത്സയിലാണ്.
തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്,സി.പി.ഒ മാരായ ഉണ്ണിക്കുട്ടൻ, ആശിഷ് സ്റ്റീഫൻ എന്നിവരടക്കമുള്ള സംഘമാണ് പ്രതി ഫൈസലിനെ പിടികൂടിയത്. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |