SignIn
Kerala Kaumudi Online
Thursday, 17 September 2026 2.37 PM IST

മലയാളസർവകലാശാലയിൽ നാടക ശിൽപശാലക്ക് തുടക്കമായി

silpasala
നാടക ശില്പശാല

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ തിയേറ്റർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാട്ടകം ദ്വിദിന നാടക ശില്പശാലക്ക് തുടക്കമായി. ശിൽപശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. നാടക നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളെ അധികരിച്ച് എട്ട് സെഷനുകൾ ശിൽപശാലയിൽ നടക്കും. ശില്പശാലയുടെ ഭാഗമായി വിദ്യാർത്ഥികൾ ഒരു നാടകം നിർമ്മിക്കും. രംഗശാലയിൽ നടന്ന പരിപാടിയിൽ തിയേറ്റർ ക്ലബ്‌ കൺവീനർ ഡോ. ആർ. രാജീവ്‌ മോഹൻ അധ്യക്ഷത വഹിച്ചു.

അന്തരിച്ച നാടക പ്രവർത്തകൻ കെ.വി. വിജേഷിനെ അനുസ്മരിച്ച് ഡോ. ഇ രാധാകൃഷ്ണൻ സംസാരിച്ചു. തിയേറ്റർ ക്ലബ്‌ ഭാരവാഹികളായ ശരത് ശരിധരൻ, ടി.യു.ഷൈമ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL