താനൂർ: കുട്ടികളിൽ പ്രകൃതി സ്‌നേഹവും പരിസ്ഥിതി സംരക്ഷണ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ
കേരള വനം വകുപ്പ് സ്‌കൂളുകളിൽ രൂപീകരിക്കുന്ന ഫോറസ്ട്രി ക്ലബ്ബിന്റെ ദേവധാർ ഗവ.എച്ച്.എസ്.എസ് യൂണിറ്റിന്റെ
ഉദ്ഘാടനവും ഫോറസ്ട്രി ക്ലബ്ബ് ലോഗോ പ്രകാശനവും പ്രധാനാദ്ധ്യാപകൻ ഡോ. അനീസുദ്ധീൻ അഹമ്മദ് നിർവ്വഹിച്ചു.
ഫാത്തിമ ഷൻസ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.ഹർഷ അദ്ധ്യക്ഷത വഹിച്ചു. ഉപപ്രധാനാദ്ധ്യാപകൻ വി.വി.എൻ. അഷ്രഫ്, എസ്.ആർ.ജി കൺവീനർ എൻ.വി.രൺജിത്ത് , രമ്യാ രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ അതിഥി കൃഷ്ണ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |