മലപ്പുറം: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് 28ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വരണാധികാരികൾ, ഉപവരണാധികാരികൾ, പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ ഉൾപ്പെടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള 24 ഉദ്യോഗസ്ഥർ പങ്കെടുത്തു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒയും മാസ്റ്റർ ട്രെയിനറുമായ എ.നൗഷാദ് പരിശീലനത്തിന് നേതൃത്വം നൽകി.വേങ്ങര പഞ്ചായത്തിലെ മൂന്നാം വാർഡ് (പൂങ്കുടായ), മങ്കടയിലെ നാലാം വാർഡ് (കടന്നമണ്ണ), കാലടിയിലെ 12ാം വാർഡ് (വെറൂർ), താനാളൂരിലെ ഒന്നാം വാർഡ് (മൂലക്കൽ) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |