SignIn
Kerala Kaumudi Online
Saturday, 10 October 2026 7.53 PM IST

വമ്പൻ ബാറ്ററി പ്ലാന്റ്: അരീക്കോട്ട് നിർമ്മാണം അവസാനഘട്ടത്തിൽ

മലപ്പുറം: അരീക്കോട് സബ്‌സ്റ്റേഷനിൽ 30 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി സംഭരണ പ്ലാന്റിന്റെ പ്രധാന വൈദ്യുതി ശൃംഖലയുടെ നിർമ്മാണം പൂർത്തിയായി. ബാറ്ററി സംവിധാനത്തെ സബ്‌സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സ്വിച്ചുകൾ, സർക്യൂട്ട് ബ്രേക്കറുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമൊരുക്കാൻ കെ.എസ്.ഇ.ബി നടപ്പാക്കുന്ന വൻകിട ബാറ്ററി സംഭരണ പദ്ധതിയുടെ ഭാഗമായാണ് അരീക്കോട്ടും പ്ലാന്റ് ഒരുങ്ങുന്നത്. വൈദ്യുതി ഉപയോഗം കൂടുതലുള്ള വൈകിട്ട് ആറ് മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ അധിക വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പകൽ സോളാർ പാനലുകളിൽ നിന്നും കാറ്റാടി നിലയങ്ങളിൽ നിന്നും ലഭിക്കുന്ന അധിക വൈദ്യുതിയും ഉപഭോഗം കുറഞ്ഞ സമയങ്ങളിൽ ഗ്രിഡിൽ ലഭിക്കുന്ന വൈദ്യുതിയും ലിഥിയം അയൺ ബാറ്ററികളിൽ സംഭരിക്കും. ആവശ്യകത ഉയരുന്ന വൈകുന്നേരങ്ങളിലും രാത്രിയിലും ഈ വൈദ്യുതി ശൃംഖലയിലേക്ക് തിരിച്ചെത്തിച്ച് വിതരണം ചെയ്യും. ഇതിലൂടെ പകൽ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും പീക്ക് സമയത്തെ വൈദ്യുതി വിതരണത്തിലെ സമ്മർദ്ദം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാനും പദ്ധതി സഹായകമാകും.

ആദ്യഘട്ടത്തിൽ 500 മെഗാവാട്ട്

സംസ്ഥാനത്തുടനീളം 1,000 മെഗാവാട്ട് വൈദ്യുതി സംഭരണശേഷിയുള്ള ബാറ്ററി സംവിധാനങ്ങൾ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.

ഇതിന്റെ ആദ്യഘട്ടമായി 500 മെഗാവാട്ട് ശേഷിയുള്ള പദ്ധതികളുടെ പ്രവൃത്തികൾ ആരംഭിച്ചു.

250 മെഗാവാട്ട് ശേഷിയുള്ള അഞ്ച് പദ്ധതികൾ ഈ വർഷം അവസാനത്തോടെ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യം.

ഇതിന് പുറമെ എറണാകുളം ബ്രഹ്മപുരത്ത് 250 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി സംഭരണ പദ്ധതി അടുത്ത വർഷം സെപ്തംബറോടെ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു.

സ്ഥലം .................................................................... സംഭരണശേഷി

അരീക്കോട് .......................................................... 30 മെഗാവാട്ട്

കാസർകോട് മൈലാട്ടി ......................................125 മെഗാവാട്ട്

കാസർകോട് മുള്ളേരി...........................................15 മെഗാവാട്ട്

കണ്ണൂർ ശ്രീകണ്ഠാപുരം ...................................... 40 മെഗാവാട്ട്

തിരുവനന്തപുരം പോത്തൻകോട് ................. .40 മെഗാവാട്ട്

ആകെ.................................................................. 250 മെഗാവാട്ട്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL